സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക്. ഇന്ന് പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 62,480 രൂപയായി. ഗ്രാമിന് 7,810 രൂപയിലും വ്യാപാരം തുടങ്ങി.
അതേസമയം ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തില്‍ സ്വര്‍ണ്ണവില റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. 61,960 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഈ വില രണ്ടാം തീയതിയും തുടര്‍ന്നെങ്കിലും ഇന്നലെ 61,640 രൂപയിലേക്ക് താഴുകയായിരുന്നു. 62000 കടക്കുമെന്ന് തോന്നിപ്പിച്ച വില ഇന്നലെ താഴിന്നതോടെ ചെറിയ ആശ്വാസമാണ് കണ്ടെങ്രിലും ഇന്ന് പവന്‍ വില 840 രൂപ കൂടി സര്‍വകാല റെക്കോഡിലേക്ക് കുതിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഒന്നിന് ഗ്രാമിന് 7117 രൂപയും പവന് 56880 രൂപയുമായിരുന്നു വില. എന്നാല്‍ ജനുവരി 22ലേക്ക് എത്തിയപ്പോഴേക്കും പവന്‍ വില ആദ്യമായി 60000 കടക്കുകയായിരുന്നു.
ഉപഭോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നതാണ് വിലവര്‍ധനയെന്ന് വിദഗ്ധരുടെ വിലയിരുത്തെല്‍.