കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണത്തിന് ആയിരം രൂപയോളം കുറഞ്ഞു. ഇന്ന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്.25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4650 രൂപയായി. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില മടങ്ങി എത്തിയിരുന്നു. തുടര്‍ന്നാണ് രണ്ടു ദിവസത്തിനിടെ പവന് ആയിരത്തോളം രൂപ ഇടിഞ്ഞത്. ഇന്നലെ മാത്രം രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതാണ് ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.