കൊച്ചി: ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4750 രൂപയാണ് വില.

തിങ്കളാഴ്ച ഗ്രാമിന് രണ്ടുതവണയായി 70 വര്‍ധിച്ച് 4760 രൂപയും പവന് 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി വര്‍ധിച്ച് 4800 രൂപയും പവന്‍ 38,400 രൂപയുമായി. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

കഴിഞ്ഞ ആഗസ്ത് ഏഴിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5250 രൂപയും പവന് 42,000 രൂപയുമായിരുന്നു വില. പിന്നീടിങ്ങോട്ട് ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയായിരുന്നു.