കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 320 രൂപ ഒറ്റയടിക്ക് വര്‍ധിച്ചു. ഇതോടെ പവന്‍ വില 23200 രൂപയായി. 40 രൂപ വര്‍ധിച്ച് 2900 രൂപയാണ് ഇന്നത്തെ പവന്‍ വില. ഈ മെയിലാണ് ഏറ്റവും കൂടിയ വിലയിലെത്തിയത്. അന്ന് പവന് 23400 രൂപയിലെത്തിയിരുന്നു. പിന്നീട് വില കുറഞ്ഞിരുന്നു. രൂപയുടെ മൂല്യം കൂപ്പുകുത്തിയതും സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ വര്‍ധിച്ചതുമാണ്് വില കുതിച്ചുയരാന്‍ കാരണമായത്.