india

പശുക്കടത്ത് ആരോപിച്ച് വീണ്ടും ഗോരക്ഷാ ഗുണ്ടാ ആക്രമണം; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു- വിഡിയോ

By webdesk11

August 05, 2023

ഗുജറാത്തിലെ ചാരോത്താറില്‍ മുസ്ലിം യുവാവിന് നേരെ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം. പശുക്കടത്ത് ആരോപിച്ചാണ് ഗോരക്ഷ ഗുണ്ടകള്‍ ആക്രമണം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്.

ജൂലൈ 22ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. ഉമേദ് ഖാന്‍ ബലോജ് എന്നയാളാണ് ആക്രമിക്കപ്പെടുന്നത്. തുടരെത്തുടരെ ഇയാളെ ആക്രമിക്കുകയും ജയ് ശ്രീരാം വിളിക്കാന്‍ യുവാവിനോട് ശബ്ദത്തോടെ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

Cow vigilantes brutally thrashed Umed khan Baloch for transporting buffaloes in a pick-up van to Charotar, Gujarat, He was forced him to chant ‘Jai Shri Ram’. Incident from Gujarat, July 22. You'll hardly see any News Channel or News Anchor covering this Not so important news. pic.twitter.com/f3EHm2lNib

— Mohammed Zubair (@zoo_bear) August 4, 2023

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഉള്‍പ്പെടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.