Connect with us

More

ചോദ്യം ചൊടിപ്പിച്ചു; അഭിമുഖത്തില്‍ നിന്ന് നടി ഗൗതമി ഇറങ്ങിപ്പോയി

Published

on

അഭിമുഖത്തിലെ ചോദ്യം കേട്ട ഗൗതമി അവതാരകനോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ഒരു റേഡിയോക്കു നല്‍കിയ അഭിമുഖത്തിലാണ് ആര്‍ജെയുടെ ചോദ്യം കേട്ട് ഗൗതമി പൊട്ടിത്തെറിച്ചത്. പിന്നീട് ഇറങ്ങിപ്പോവുകയും ചെയ്തു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ കുറിച്ചായിരുന്നു ചോദ്യം. ഇത് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ ചോദ്യം കേട്ട ഗൗതമി ദേഷ്യപ്പെടുകയും പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോവുകയുമായിരുന്നു.

images

ജയലളിതയുടെ മരണത്തെക്കുറിച്ച് ദുരൂഹത ഉയര്‍ന്ന സാഹചര്യത്തിലാണ് മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഗൗതമി കത്തയച്ചത്.

WATCH VIDEO:

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോലും കൈയില്‍ പണമില്ല; കൊല്ലത്ത് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Published

on

കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ കൊല്ലാന്‍ മകനോട് ആവശ്യപ്പെട്ട് താന്‍ തന്നെയാണെന്നും ഒരുമിച്ചാണ് തങ്ങള്‍ ഗുളിക കഴിച്ചതെന്നും സുജാത ബന്ധുക്കളോട് പറഞ്ഞു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ സുജാതയുടെ ബോധം മറഞ്ഞു. ഇത് കണ്ട് അമ്മ മരിച്ചെന്ന് കരുതി രഞ്ജിത്ത് ഉടന്‍ മുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങി മരിക്കുകയുമായിരുന്നു.

 

Continue Reading

kerala

‘നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നത്’; മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി ആശമാർ

Published

on

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി സമരം ചെയ്യുന്ന ആശമാർ. നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നതെന്ന് ആശാ സമരസമിതി നേതാവ് കെ പി റോസമ്മ പറഞ്ഞു. ആവശ്യങ്ങൾ കേന്ദ്രസർക്കാരിനോട് പറയാൻ നട്ടെല്ല് വേണമെന്ന് സമരം ചെയ്യുന്ന ആശമാർക്കെതിരെ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതികരണം.

“അപഹസിച്ചു പറയാനേ മന്ത്രിക്ക് അറിയൂ. മുഖ്യമന്ത്രി വന്നിരുന്നെങ്കിലും പാട്ടുപാടുമായിരുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ വിടാതിരുന്നതെന്നും ആശമാർ ചോദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തലിലെത്തിയപ്പോൾ പാട്ടുപാടി എന്നായിരുന്നു ആർ ബിന്ദുവിന്റെ പരാമർശം. കേന്ദ്രമന്ത്രി വന്നപ്പോൾ മണിമുറ്റത്താവണി പന്തൽ പാട്ട് പാടി. ആശമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു.

ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുന്നു. വനിതകളാണ് സമരം നടത്തുന്നതെന്ന് പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണ്. തീവ്ര വലത് പക്ഷ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

Continue Reading

kerala

മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പോലെ ഇത്രയും ജോലി ഭാരമില്ല: വി.ഡി സതീശന്‍

Published

on

തിരുവനനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താരതമ്യപ്പെടുത്തരുത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ജോലി ഭാരമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ന്യായമല്ലെന്ന നിലപാട് ശരിയല്ല. ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനൊപ്പമാണ് പ്രതിപക്ഷം.

ആശ പ്രവര്‍ത്തകരുടെ സമരം പരിഹരിക്കണമെന്ന പോസിറ്റീവായ അഭ്യര്‍ത്ഥനയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ സമരത്തെ മന്ത്രി പൂര്‍ണമായും തള്ളിപ്പറയുകയാണ് ചെയ്തതെത്. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താതമ്യപ്പെടുത്തരുത്. ട്രേഡ് യൂനിയനുകള്‍ സമരത്തിനൊപ്പം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഈ സമരം നടത്തുന്നത് മറ്റൊരു ട്രേഡ് യൂനിയനാണ്. ഐ.എന്‍.ടി.യു.സി ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലകളിലും സമരം നടത്തിയിട്ടുണ്ട്. ഇതേ ട്രേഡ് യൂനിയന്‍ നേതാവ് തന്നെയാണ് 11 വര്‍ഷം മുന്‍പ് ഇതേ സഭയില്‍ വന്ന് സംസ്ഥാനത്തിന്റെ ഓണറേറിയം പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിന് സ്പീക്കര്‍ കൂട്ടു നില്‍ക്കുകയാണ്. രണ്ടു മിനിട്ട് ഈ വിഷയം നിയമസഭയില്‍ മെന്‍ഷന്‍ ചെയ്യാന്‍ പോലും അവസരമില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. 99 പേര്‍ ബഹളമുണ്ടാക്കി ഞങ്ങളുടെ ശബ്ദം നിലപ്പിക്കാമെന്നാണോ? 15 മിനിട്ട് മന്ത്രി പറഞ്ഞത് ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നില്ലേ?

സമരം തുടങ്ങിയപ്പോള്‍ മുതല്‍ അതിനെ പരിഹസിക്കുകയും അവരെ പുച്ഛത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യ മന്ത്രിയും ഇന്ന് അതേ സമീപനമാണ് തുടര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന് സര്‍ക്കാര്‍ ന്യായമായ പരിഹാരം ഉണ്ടാക്കണം. എന്നാല്‍ വീണ്ടും സമരത്തെ പരിഹസിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനും സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

Continue Reading

Trending