കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പിന്തുണക്കുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി നടി ഗൗതമി. കമലിന്റെ രാഷ്ട്രീയപ്രവേശനത്തെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാന്‍ ഗൗതമി തയ്യാറായില്ല. പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പെന്നത് വേറെ വിഷയം തന്നെയാണെന്ന് ഗൗതമി പറഞ്ഞു. പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പുകള്‍ വേറെയാണ്. ഒരു രാഷ്ട്രീയ നേതാവായി അനുയോജ്യനായ വ്യക്തി വരുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന് വ്യക്തമാക്കിയ അവര്‍ ജയലളിതയുടെ മരണത്തെക്കുറിച്ചും പ്രതികരിച്ചു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. അവരുടെ പെട്ടെന്നുള്ള മരണമായും ചികിത്സയുമായുമൊക്കെ ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. പ്രത്യേക താല്‍പ്പര്യങ്ങളില്ലാതെ അന്വേഷണം നടക്കണമെന്നാണ് ആഗ്രഹം. മരണത്തിന് പിന്നിലെ സത്യാവസ്ഥ ജനങ്ങള്‍ അറിയണമെന്നും ഗൗതമി പറഞ്ഞു. 13 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.