Connect with us

kerala

ദുരന്തത്തിന്റെ മറവില്‍സര്‍ക്കാര്‍ കൊള്ള: നയാപൈസ പ്രതിഫലം പറ്റാത്ത സന്നദ്ധ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അപമാനിച്ചു: പി.കെ കുഞ്ഞലിക്കുട്ടി

വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്‌കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്

Published

on

കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അവ്യക്തമാകരുതെന്നും അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തിൽ സർക്കാർ കാണിക്കേണ്ടതുണ്ടെന്നും വലിയ കണക്കുകൾ കാണിച്ചുകൊണ്ട് സന്നദ്ധ പ്രവർത്തകരെ സർക്കാർ അപഹസിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്‌കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്.

അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്. കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. വൈറ്റ് ഗാർഡ് തീർത്തും സൗജന്യമായും സ്വയം പണം കണ്ടെത്തിയുമാണ് ഭക്ഷണ വിതരണം നടത്തിയത്. അത് പൂട്ടിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തത് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സൗജന്യമായി ഭക്ഷണം നൽകുന്നത് ഉയർത്തിക്കാട്ടിയാണ്.

നിങ്ങളില്ലെങ്കിലും സൗജന്യമായി ഭക്ഷണം നൽകാൻ ആളുണ്ട് എന്ന അവകാശ വാദവും പരിഹാസത്തിൽ പൊതിഞ്ഞ് സൈബർ പോരാളികൾ തൊടുത്ത് വിട്ടത് കഥയറിയാതെ ആടിയതായിരുന്നോ. അല്ലെങ്കിൽ എങ്ങനെയാണ് ഭക്ഷണ വിതരത്തിന് ഇത്രയും ഭാരിച്ച തുക വന്നത്. മറ്റ് കണക്കുകളും ഒറ്റ നോട്ടത്തിൽ യുക്തിക്കു നിരക്കാത്തതാണ്. കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അങ്ങനെ അവ്യക്തമായിക്കൂടാ. അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തിൽ സർക്കാർ കാണിക്കേണ്ടതുണ്ട്.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, കൂടെ അഞ്ച് വയസുകാരിയെയും

ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്.

Published

on

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്. മൃതദേഹത്തോടൊപ്പം അഞ്ച് വയസുകാരിയായ മകള്‍ ആരാധ്യയെയും നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശിയായ അനൂപ് മോഹന്‍ (37), ഭാര്യ രമ്യ മോള്‍ (28) എന്നിവരെ കൊബാറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയശേഷം അനൂപ് ആത്മഹത്യ ചെയ്തതാകാം എന്നാണ് വിവരം. കുട്ടി പറഞ്ഞതനുസരിച്ച് സമീപവാസികള്‍ താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ അനൂപിന്റെ മൃതദേഹവും കട്ടിലില്‍ കിടക്കുന്ന നിലയില്‍ രമ്യയുടെ മൃതദേഹവപം കണ്ടെടുത്തു. രമ്യയുടെ മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുള്ളതായി കണ്ടെത്തി.

കുറച്ചു ദിവസമായി അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നായിരുന്നു ആരാധ്യ സമീപവാസികളോട് പറഞ്ഞത്. അമ്മയെ വിളിച്ചിട്ട് ഉണര്‍ന്നില്ലെന്നും കുട്ടി പറഞ്ഞു. അച്ഛന്‍ മുഖത്ത് തലയിണ അമര്‍ത്തിയെന്നുള്ള കാര്യവും കുട്ടി പറഞ്ഞു. അച്ഛനെ പിന്നീട് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്നും ആരാധ്യ പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

 

 

Continue Reading

kerala

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

Published

on

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ നാമക്കല്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. നാളെ വിയ്യൂര്‍ പൊലീസ് തൃശൂര്‍ ജെഎഫ്എം 1ല്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഷൊര്‍ണൂര്‍ റോഡിലെ എസ്ബിഐ എടിഎമ്മില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തൃശൂര്‍ എടിഎം കൊള്ളക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ വിയ്യൂര്‍ താണിക്കുടം പുഴയില്‍ നിന്നും കണ്ടെടുത്തിരുന്നു. പ്രതികള്‍ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.

തൃശൂരുല്‍ മൂന്ന് എടിഎമ്മുകളിലായി നടന്ന കൊള്ളയിലെ പ്രതികളെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പിടികൂടിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കൊള്ള സംഘം കവര്‍ന്നെടുത്തത്.

കണ്ടെയിനറിനകത്തു കാര്‍ കയറ്റി രക്ഷപ്പെടാനാണ് കവര്‍ച്ചാസംഘം ശ്രമിച്ചത്. ബൈക്കുകളെ ഇടിച്ച രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ മരിച്ചു.

 

Continue Reading

kerala

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും

നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.

Published

on

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.

നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിന്റെ പശ്ചാതലത്തില്‍ ആദ്യഘട്ടമായി ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം സംഘടിപ്പിക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് താക്കീത് നല്‍കാനാണ് പിന്നീടുള്ള നടപടി. ശേഷം ഡിസംബര്‍ മുതല്‍ പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

 

Continue Reading

Trending