Connect with us

Education

രാജ്യത്തിന് നാണക്കേടായി മോദിയുടെ സംസ്ഥാനമായ ഗുജറാത്ത്; 63 സ്‌കൂളുകളില്‍ ഒരു കുട്ടി പോലും 10ാം ക്ലാസ് ജയിച്ചില്ല

Published

on

ഗാന്ധിനഗര്‍: പത്താംക്ലാസ് പരീക്ഷ ഫലത്തില്‍ രാജ്യത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്. ഇന്നലെ റിസള്‍ട്ട് പുറത്ത് വന്നപ്പോള്‍ 63 സ്‌കൂളുകളാണ് പരീക്ഷയെഴുതിയ ഒറ്റക്കുട്ടിയെ പോലും വിജയിപ്പിക്കാനാവാതെ സംപൂജ്യരായത്.

പരീക്ഷയെഴുതിയ 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023 പേര്‍ വിജയിച്ചുവെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ.ജെ ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 63 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പരീക്ഷയില്‍ വിജയിച്ചില്ലെന്നും 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടികള്‍ 72.64 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 62.83 ശതമാനത്തില്‍ ഒതുങ്ങി.

മുന്‍ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട്, ഇത്തവണ വീണ്ടും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 17.23 ശതമാനം പേര്‍ മാത്രമേ വിജയിച്ചുട്ടുള്ളൂ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം, 88.11.

ഹിന്ദി മീഡിയം വിദ്യാര്‍ഥികളില്‍ 72.66 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയി?ല്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ വെറും 64.58 ശതമാനം മാത്രമാണ് വിജയം കൈവരിച്ചത്.

Education

എസ്എസ്എല്‍സി സേ പരീക്ഷ ഇന്നുമുതല്‍

ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 3 വിഷയം വരെ പാസാകാനുള്ള 1101 പേരാണ് പരീക്ഷ എഴുതുന്നത്

Published

on

കേരളത്തില്‍ എസ്എസ്എല്‍സി സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ 14-ാം തിയതി വരെയാണ് പരീക്ഷ. ഈ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 3 വിഷയം വരെ പാസാകാനുള്ള 1101 പേരാണ് പരീക്ഷ എഴുതുന്നത്.

ഇതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്ത പത്തോളം കുട്ടികളും കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി പോയതുമൂലം പരീക്ഷ എഴുതാത്ത കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ട് കുട്ടികളും സര്‍ക്കാര്‍ അനുമതിയോടെ മുഴുവന്‍ പരീക്ഷകളും എഴുതുന്നുണ്ട്.

Continue Reading

Education

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ള 18 വയസ് പൂർത്തിയായവർക്കാണ് അവസരം

Published

on

ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനിയിലെ ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ള 18 വയസ് പൂർത്തിയായവർക്കാണ് അവസരം. റെഗുലർ/ഹോളിഡേ ബാച്ചുകളായാണ് പ്രവേശനം. അപേക്ഷകർ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവയുടെ ഒരു സെറ്റ് പകർപ്പ് സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂൺ 20, അപേക്ഷാ ഫോറം പരിശീലന കേന്ദ്രത്തിൽ ലഭിക്കും. ഫോൺ-9072045179, 9633757286, 9497115065, 9946175811.

Continue Reading

Education

ഇന്ന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കും

Published

on

തിരുവനന്തപുരം; രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ജൂണ്‍ ഒന്നിനാണ് കേരളത്തിലെ സ്‌കൂളുകള്‍ തുറന്നത്. ഇന്ന് വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കും.

അധ്യായന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളില്‍ നിന്ന് സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുക. ജൂലൈ മാസത്തില്‍ 3 ശനിയാഴ്ചകളാണ് പ്രവര്‍ത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളില്‍ വരുന്ന ശനിയാഴ്ചകളാണ് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക.

 

Continue Reading

Trending