തിരുവനന്തപുരം: വിരമിച്ചിട്ടും ടി.പി സെന്‍കുമാറിനോടുള്ള ഇടത് സര്‍ക്കാരിന്റെ മുറുമുറുപ്പ് അവസാനിക്കുന്നില്ല. സെന്‍കുമാറിന്റെ പെന്‍ഷന്‍ രേഖകള്‍ തടഞ്ഞതാണ് ഏറ്റവും ഒടുവിലെ സര്‍ക്കാരിന്റെ പ്രതികാര നടപടി.
സെന്‍കുമാറിന്റെ പെന്‍ഷന്‍ രേഖകള്‍ ചീഫ് സെക്രട്ടറി പിടിച്ചു വച്ചിരിക്കുകയാണ്. സെന്‍കുമാര്‍ വിരമിച്ച ശേഷം ചട്ടലംഘനം നടത്തിയെന്നാണ് ചീഫ്‌സെക്രട്ടറിയുടെ ‘കണ്ടെത്തല്‍’. അതില്‍ അന്വേഷണം നടത്തി വിശദീകരണം ചോദിച്ചതിനു ശേഷം മാത്രം പെന്‍ഷന്‍ രേഖകള്‍ക്ക് അനുമതി നല്‍കിയാല്‍ മതിയെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.
സെന്‍കുമാര്‍ വിരമിക്കുന്നതിനു മുമ്പു കേസില്‍ കുരുക്കി സെന്‍കുമാറിന്റെ പെന്‍ഷന്‍ രേഖകള്‍ തടയാന്‍ ശ്രമം നടന്നിരുന്നു. ഐ.ജി ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രോസിക്യൂഷന് അനുമതി ചോദിച്ചുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഇതിന് പിന്നാലെ തച്ചങ്കരിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ കേസെടുക്കാനും ശ്രമം നടന്നിരുന്നു.