ലഖ്‌നൗ: ഹൈന്ദവ പുരാണങ്ങളിലെ ഹനുമാന്‍ മുസ്ലിമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവായ ബുക്കല്‍ നവാബ് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിരവധി മുസ്ലിം പേരുകള്‍ക്ക് ഹനുമാന്‍ എന്ന പേരുമായി സാമ്യമുണ്ട് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. മുസ്ലിംഗള്‍ക്കിടയിലെ റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍ തുടങ്ങിയ പേരുകള്‍ ഹനുമാന്‍ എന്ന പേരില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഹനുമാന്‍ ദളിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ ആദിത്യനാഥ് തയ്യാറായിരുന്നില്ല. ഹനുമാന്റെ ജാതി പറയുന്നവര്‍ മറ്റു ദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.