ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. പണം ബാങ്കിലിട്ടാല്‍ നീരവിനെയും വീട്ടില്‍വെച്ചാല്‍ മോദിയെയും ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തിലാണ് ഹര്‍ദിക്കിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് നീരവിന്റെ പ്രതികരണം. ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ്, എങ്ങോട്ടാണ് പോകേണ്ടത്’ ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.
ഇതില്‍ ഏത് വേണമെന്നത് ജനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളെ കൂടി പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ഹര്‍ദിക്കിന്റെ ട്വീറ്റ്. മോദിയുടെയും ബി.ജെ.പിയുടെയും നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെയും ഹര്‍ദിക് രംഗത്തു വന്നിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു ഹര്‍ദിക് ആഞ്ഞടിച്ചത്.