നാടകമേളയായ ഐടിഎഫ്ഒകെക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നടന്‍ ഹരീഷ് പേരടി. ഇടതുപക്ഷ സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാടകക്കാരന് അഭിമാനമില്ലാത്ത ലോകത്ത് ഞാനെന്തിന് ഇടതുപക്ഷത്തെ പിന്തുണക്കണമെന്നും അദ്ദേഹം ചോദിച്ചു.

സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും നാടകമേളയായ ഐടിഎഫ്ഒകെക്ക് (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതാണ് താരത്തെ പ്രകോപിപ്പിച്ചത്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഹരീഷ് വിയോജിപ്പ് പ്രകടിപ്പിച്ചത്. സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..ഐഎഫ്എഫ്‌കെ നടന്നു…കളേീസ നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്തുണക്കണം..ലാല്‍സലാം…