Connect with us

india

ഹരിയാനയിൽ പ്രകോപനപരമായ പ്രഖ്യാപനങ്ങളുമായി മഹാപഞ്ചായത്ത്‌ ;വിഎച്ച്പി ജാഥ പുനരാരംഭിക്കാൻ നീക്കം

കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.

Published

on

വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന നിർദ്ദേശത്തോടെ പോലീസ് അനുമതി നൽകിയ സംഘപരിവാർ സംഘടനകളുടെ മഹാപഞ്ചായത്തിൽ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ.ഹിന്ദുക്കൾക്ക്‌ തോക്ക്‌ ലൈസൻസിന്‌ ഇളവ്‌ നൽകുക, നൂഹിന്റെ ജില്ലാപദവി എടുത്തുകളയുക, നൂഹിനെ ഗോഹത്യാ വിമുക്ത മേഖലയായി പ്രഖ്യാപിക്കുക, കലാപക്കേസുകളിൽ അറസ്റ്റിലായ ഹിന്ദു യുവാക്കളെ വിട്ടയക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ വിഎച്ച്‌പിയും ബജ്‌റംഗദളും ചേർന്ന്‌ സംഘടിപ്പിച്ച മഹാപഞ്ചായത്ത്‌ മുന്നോട്ടുവച്ചു. കലാപത്തിന്‌ ഇടയാക്കിയ ‘ബ്രജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്ര’ ആഗസ്‌ത്‌ 28ന്‌ നൂഹിൽനിന്ന്‌ പുനരാരംഭിക്കുമെന്ന പ്രഖ്യാപനവും മഹാപഞ്ചായത്തിൽ ഉണ്ടായി.കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.

നൂഹ്‌–- പൽവൽ അതിർത്തിയിലെ പോണ്ഡ്‌രി ഗ്രാമത്തിലാണ്‌ പൊലീസ്‌ കാവലിൽ സംഘപരിവാർ മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചത്‌.മഹാപഞ്ചായത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി 51 അംഗ സമിതിക്ക്‌ രൂപം നൽകി. ഉപാധികളോടെയാണ്‌ മഹാ പഞ്ചായത്തിന്‌ അനുമതി നൽകിയതെന്ന്‌ ഹരിയാന പൊലീസ്‌ അവകാശപ്പെട്ടു. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല, ആയുധങ്ങൾ പാടില്ല, പങ്കെടുക്കുന്നവർ അഞ്ഞൂറിൽ കൂടരുത്‌, പകൽ രണ്ടിന്‌ അവസാനിപ്പിക്കണം എന്നീ ഉപാധികളാണ്‌ പൊലീസ്‌ വച്ചത്‌. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെട്ടു. ഹിന്ദുക്കൾക്കെതിരെ വിരൽ ഉയർത്തിയാൽ കൈവെട്ടും എന്നതടക്കം പ്രകോപനപരമായ പ്രസംഗങ്ങളുമുണ്ടായി

india

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി

ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

Published

on

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.

മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.

Continue Reading

india

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍

ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Published

on

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്‌ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.

Continue Reading

india

രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്

ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

Published

on

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍കല്‍ വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.

നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

Trending