X

ദുര്‍ഗാ പൂജ മാറ്റില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റട്ടെ വര്‍ഗീയ പ്രസംഗവുമായി ആദിത്യനാഥ് ബംഗാളില്‍


കൊല്‍ക്കത്ത: അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ നടന്ന അക്രമത്തെ ചൊല്ലി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വാക്‌പോര് തുടരുന്നതിനിടെ ബംഗാളില്‍ വിവാദ പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത ബാനര്‍ജി സര്‍ക്കാര്‍ ന്യൂനപക്ഷ കാര്‍ഡിളക്കി കളിക്കുകയാണെന്ന് ബംഗാളിലെ ബറാസതില്‍ നടത്തിയ റാലിയില്‍ ആദിത്യനാഥ് ആരോപിച്ചു.
രാജ്യത്ത് മുഹര്‍റവും ദുര്‍ഗ പൂജയും ഒരേ ദിവസമാണ് വരുന്നത്. ദുര്‍ഗാപൂജ ഘോഷയാത്രയുടെ സമയം മാറ്റണമോയെന്ന് യു.പിയിലെ ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചപ്പോള്‍ മുഹര്‍റം ഘോഷയാത്ര വേണമെങ്കില്‍ മാറ്റിവെക്കാം, എന്നാല്‍ ദുര്‍ഗാപൂജാ യാത്ര ഒരിക്കലും മാറ്റരുതെന്ന നിര്‍ദേശമാണ് നല്‍കിയതെന്ന് യോഗി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുഹര്‍റം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷ നടത്തി കലാപമുണ്ടാക്കാനുള്ള ഹിന്ദുത്വ സംഘടനകളുടെ നീക്കം മുഖ്യമന്ത്രി മമത തടഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യോഗിയുടെ പ്രസ്താവന. അതേസമയം കൊല്‍ക്കത്തയിലെ ഫൂല്‍ ബഗാന്‍ മേഖലയില്‍ യോഗി നടത്താനിരുന്ന റാലിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നല്‍കിയില്ല.
പരിപാടിയുടെ സ്‌റ്റേജ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതായും സ്‌റ്റേജ് ഒരുക്കിയ ആളെ മര്‍ദ്ദിച്ചെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് പശ്ചിമ ബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
അതേസമയം ബംഗാളിന്റെ പേരില്‍ രാജ്യത്തുടനീളം സഹതാപം പിടിച്ചുപറ്റാന്‍ ബി.ജെ.പി ശ്രമം. പരസ്പര അക്രമത്തിലൂടെ മത്സരം തൃണമൂലും ബി.ജെ.പിയും തമ്മിലാണ് എന്ന പൊതുധാരണ സൃഷ്ടിക്കാന്‍ ബി.ജെ. പിക്കായിട്ടുണ്ട്. ഇതുവഴി തൃണൂമൂല്‍ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്.

web desk 1: