ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമായി തുടരാന്‍ എല്ലാ ഹിന്ദു സ്ത്രീകളും അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരന്ദ്ര സിങ്. ‘ഹിന്ദു ജനസംഖ്യ വര്‍ധിക്കണം. എല്ലാ കുടുംബത്തിലും ചുരുങ്ങിയത് അഞ്ച് കുട്ടികളെങ്കിലും വേണം’-സുരേന്ദ്ര സിങ് പറഞ്ഞു.

നിരന്തരമായ വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച നേതാവാണ് സുരേന്ദ്ര സിങ്. ഭഗവാന്‍ രാമന് പോലും ബലാല്‍സംഗം തടയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നേരത്തെ സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ‘ശൂര്‍പ്പണഖ’ എന്ന് വിളിച്ചതും വിവാദമായിരുന്നു.

2024ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നതായിരുന്നു സുരേന്ദ്ര സിങ്ങിന്റെ മറ്റൊരു പ്രസ്താവന. ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ തയ്യാറാവാത്തവര്‍ പാക്കിസ്ഥാനകളാണെന്നും സുരേന്ദ്ര സിങ് പറഞ്ഞിരുന്നു.