X

ഈ തലവേദന കൊറോണയുടെ ലക്ഷണമാണോ?

കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമാതിനാല്‍ ഒരു ചെറുപനി വന്നാല്‍ പോലും ആളുകള്‍ക്ക് ടെന്‍ഷനാണ്. കോവിഡാണോ തനിക്കെന്ന ചിന്തയാണ് പലരേയും അലട്ടുന്നത്. ഒരു ചെറിയ തലവേദന പോലും കൊറോണവൈറസ്സിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ തലവേദനയ്ക്ക് കാരണങ്ങള്‍ പലതാണ്. നിങ്ങളുടെ തലവേദന കൊറോണവൈറസ് ലക്ഷണമാണ് എന്ന് ഉറപ്പിക്കുന്നതിന് മുമ്പായി, ഈ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുക.

കോവിഡ്19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദനയാണ് എന്നതിനാല്‍, തലവേദന ഉണ്ടാകുമ്പോള്‍ ആശങ്ക തോന്നുന്നത് ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. കൊവിഡ്19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ വരണ്ട ചുമ, പനി, കടുത്ത ക്ഷീണം, മണം അല്ലെങ്കില്‍ രുചിയുടെ അഭാവം എന്നിവയില്‍ തലവേദന ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും, കോവിഡ്19 രോഗബാധിതനായ ഏകദേശം 14 ശതമാനം ആളുകള്‍ക്കും തലവേദന അനുഭവപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തലവേദനയെക്കുറിച്ച് പരിഭ്രാന്തരാകുന്നതിനുമുമ്പ്, നിങ്ങളുടെ തലവേദന വരുമ്പോള്‍ സാധാരണയില്‍ നിന്ന് എന്തെങ്കിലുമും മാറ്റമുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ പതിവ് തലവേദന അല്ലെങ്കില്‍ മൈഗ്രെയ്ന്‍ തലവേദന വരുമ്പോള്‍ കൊവിഡ്19 രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളായ പനി, വരണ്ട ചുമ, മണം, രുചി എന്നിവ നഷ്ടപ്പെടല്‍ എന്നിവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ അതിന്റെ കൂടെ അനുഭവപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല, ഇത് ഒരു സാധാരണ തലവേദനയാണ്.

കോവിഡ്19 മൂലമുണ്ടാകുന്ന തലവേദന വരുമ്പോള്‍ നിങ്ങളുടെ തലയ്ക്ക് ചുറ്റും ഇറുകിയതും ഞെരുക്കുന്നതുമായ ഒരു തോന്നല്‍ അനുഭവപ്പെടാം. ഇതിന്റെ ഭാഗമായി വരുന്ന സൈറ്റോകൈന്‍ സ്റ്റോം എന്ന അവസ്ഥ കാരണം വീക്കം, വേദന എന്നിവ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. മൊത്തത്തില്‍, തലവേദന മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുകയോ അല്ലെങ്കില്‍ വിശദീകരിക്കാനാകാത്ത വിധം ക്ഷീണം, ശരീരവേദന, തളര്‍ച്ച തുടങ്ങിയ സൂക്ഷ്മ ലക്ഷണങ്ങളോടൊപ്പമോ ഉണ്ടാകുന്നില്ലെങ്കില്‍ അത് ആശങ്കയുളവാക്കുന്നില്ല.

എന്നിരുന്നാലും, നിങ്ങളുടെ തലവേദന സാധാരണമല്ലാത്തതാണെന്നും, ഇത് കുഴപ്പമാണ് എന്ന തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെന്നും നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, കൊറോണ വൈറസിന്റെ മറ്റ് ലക്ഷണങ്ങളും അടയാളങ്ങളും ഇതോടൊപ്പം ചേര്‍ത്ത് പരിശോധിച്ച്, നിങ്ങളുടെ അടുത്തുള്ള ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടുക.

 

chandrika: