Backlit by the sun, raindrops glisten as they fall from a tree in a backyard.

kerala

ശക്തമയ മഴ; കാലവര്‍ഷത്തില്‍ 67 ശതമാനം കുറവ്

By webdesk18

June 09, 2025

ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴ. ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ചരിത്രത്തിലെ ശരാശരിയായ 120 മില്ലിമീറ്ററിനേക്കാള്‍ വളരെ കുറവ് മഴയാണ് ഇക്കാലയളവില്‍ ലഭിച്ചത്. 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

കാലവര്‍ഷ മഴ കണക്കാക്കുന്നത് ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണ്. കാലവര്‍ഷം മെയ് 24ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്.