ആലപ്പുഴ: കനത്ത മഴയില്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വന്‍ നാശനഷ്ടം. 2,769 ഹെക്ടറിലെ കൃഷികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ നശിച്ചത്.27.02 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷിവകുപ്പ് അറിയിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് 26 മട വീഴ്ചകള്‍ കുട്ടനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെല്‍കൃഷി നാശത്തില്‍ മുഖ്യപങ്കും മടവീഴ്ചമൂലമാണ് സംഭവിച്ചിട്ടുള്ളത്.14,033 കര്‍ഷകരെയാണ് നാശനഷ്ടം ബാധിച്ചിട്ടുള്ളത്.നെല്‍കൃഷി, വാകൃഷി അടക്കമുള്ള കര കൃഷി എന്നിവയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്.

ഏറ്റവുമധികം നാശനഷ്ടമുണ്ടായത് ചെങ്ങന്നൂര്‍ ബ്ലോക്കിലാണ്.11.48കോടി നാശനഷ്ടമാണിവിടെയുണ്ടായത്.3719 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഇവിടെ 449 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതായാണ് കണക്കാക്കിയിട്ടുള്ളത്.തൊട്ടുപിന്നില്‍ അമ്പലപ്പുഴ ബ്ലോക്കാണ്.ഇവിടെ 3.38 കോടിയുടെ നാശനഷ്ടമാണുണ്ടായത്.208 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു.316 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.ഹരിപ്പാട് ബ്ലോക്കില്‍ 730.38 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു.1915 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.3.33 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.ആലപ്പുഴയില്‍ 3.85 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു.155 കര്‍ഷകരെ നാശം ബാധിച്ചു. 9.20 ലക്ഷമാണ് നഷ്ടം കണക്കാക്കിയിട്ടുളളത്.ചമ്പക്കുളം ബ്ലോക്കില്‍ 1.18 കോടിയുടെ കൃഷി നഷ്ടമാണുണ്ടായത്. 48.20 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു.985 കര്‍ഷകരെ നഷ്ടം ബാധിച്ചു.ചാരുംമൂട്ടില്‍ 1.84 കോടിയുടെ കൃഷി നശിച്ചു.1742 പേരെ ബാധിച്ചു.535 ഹെക്ടര്‍ പ്രദേശത്തെ കൃഷികളാണ് നശിച്ചത്.ചേര്‍ത്തലയില്‍ 67 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതില്‍ 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.908 കര്‍ഷകരെ നഷ്ടം ബാധിച്ചു.

കായംകുളത്ത് 1.75 കോടിയുടെ നാശനഷ്ടങ്ങളുണ്ടായി.2932 കര്‍ഷകരെ നഷ്ടം ബാധിച്ചു.608 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്കാണിവിടെ നാശമുണ്ടായത്.മാവേലിക്കരയില്‍ 2.94 കോടിയുടെ കൃഷിനാശമുണ്ടായി.1214 പേരെ നാശം ബാധിച്ചു.85 ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണിവിടെ നശിച്ചത്.
പാണാവള്ളിയില്‍ 16 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.10ഹെക്ടര്‍ പ്രദേശത്തെ കൃഷികള്‍ നശിച്ചു.എട്ട് കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. രാമങ്കരിയില്‍ 46 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.145 കര്‍ഷകരെ ബാധിച്ച കൃഷി നാശം 25 ഹെക്ടര്‍ പ്രദേശത്തെ കൃഷികളാണ് നശിച്ചത്. 538 ഹെക്ടര്‍ പ്രദേശത്തെ വിളവെടുപ്പിന് പാകമായ നെല്‍കൃഷി നശിച്ചതില്‍ എട്ട് കോടിയുടെ നഷ്ടം കണക്കാക്കുന്നു. നാളികേര കൃഷിയില്‍ 20 ലക്ഷത്തിന്റെയും റബ്ബര്‍ കൃഷിയില്‍ ഒരു ലക്ഷത്തിന്റെയും നഷ്ടം കണക്കാക്കുന്നു. നെല്‍ചെടികള്‍ നശിച്ചയിനത്തില്‍ 2.12 കോടിയുടെ നഷ്ടം കണക്കാക്കുന്നു.

കുരുമുളക് കൃഷിയില്‍ 37 ലക്ഷത്തിന്റെയും കൊക്കോ 69 ലക്ഷത്തിന്റെയും നഷ്ടം കണക്കാക്കുന്നു. മഞ്ഞള്‍ കൃഷിയില്‍ അഞ്ച് ലക്ഷത്തിന്റെയും കരിമ്പ് കൃഷിയില്‍ 2.40 ലക്ഷത്തിന്റെയും പച്ചക്കറി കൃഷിയില്‍ 75 ലക്ഷത്തിന്റെയും നഷ്ടം കണക്കാക്കുന്നുണ്ട്.വാഴ കൃഷിയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്.പാകമായതും അല്ലാത്തതുമായ വാഴ കൃഷി നശിച്ചതില്‍ 13 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.