കൊച്ചി: ഹയര്‍സെക്കന്ററി-ഹൈസ്‌ക്കൂള്‍ ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരുകൂട്ടം അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സമീപിച്ചത്. കേസില്‍ കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കമ്മിറ്റിയുടെ ഏതാനും ശുപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയിരുന്നു.