Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹോംവര്‍ക്ക് ചെയ്യാത്തതിന് എല്‍കെജി കുട്ടിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ചു; രണ്ട് അധ്യാപികമാര്‍ക്കെതിരെ അന്വേഷണം

സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

Published

on

ഛത്തീസ്ഗഢ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ നാലു വയസ്സുകാരനായ എല്‍കെജി വിദ്യാര്‍ത്ഥിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

നാരായണ്‍പൂര്‍ ഗ്രാമത്തിലെ നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളില്‍, കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്ന് കണ്ട അധ്യാപിക കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ച് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കയറുപയോഗിച്ച് തൂക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സഹായം തേടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പ്രതിഷേധം വളര്‍ത്തി.

സ്‌കൂള്‍ മാനേജ്‌മെന്റ് ഗുരുതരമായ പിഴവ് സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ക്ലസ്റ്റര്‍ ഇന്‍-ചാര്‍ജിന്റെ വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നുമാണ് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറുടെ പ്രതികരണം.

 

Continue Reading

kerala

ക്യാമ്പിനിടെ അശ്ലീലപ്രവര്‍ത്തനം; ബി.എല്‍.ഒക്കെതിരെ നടപടി

തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്‌കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു.

Published

on

മലപ്പുറം: എസ്.ഐ.ആര്‍ എന്യൂമേറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്‌കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാലാണ് നടപടി.

സംഭവത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. വിശദീകരണം ലഭിച്ച ശേഷമാണ് തുടര്‍നടപടികള്‍ തീരുമാനിക്കുക.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രായമായവരുള്‍പ്പെടെ ജനങ്ങളെ വെയിലത്ത് കാത്തുനിര്‍ത്തുന്നതിനെ കുറിച്ച് നാട്ടുകാര്‍ ചോദ്യം ചെയ്തതിന് പിന്നാലെ പ്രകോപിതനായി മുണ്ട് പൊക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു വാസുദേവന്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്നിധ്യത്തിലായിരിക്കെയാണ് ഈ അശ്ലീലപ്രവര്‍ത്തനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

താന്‍ പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഇത്തരം പ്രവൃത്തി ചെയ്തത് എന്നാണ് വാസുദേവന്റെ പ്രതികരണം.

 

Continue Reading

kerala

കുതിരാൻ തുരംഗത്തിൽ ഭീകരാപകടം: മിനി ലോറി മറിഞ്ഞ് യുവാവിന്റെ കൈ അറ്റപോയി

കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Published

on

തൃശൂർ: ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽ പെട്ട് യാത്രക്കാരനായ യുവാവിന്റെ കൈ അറ്റുപോയ ഭീകരദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സുജിന്റെ ഇടതു കൈ മുട്ടിന് മുകളിലൂടെ പൂർണമായും വേർപെട്ടു.

വെള്ളി രാവിലെയോടെയായിരുന്നു അപകടം. കോഴി കയറ്റി കൊണ്ടുവന്ന മിനി ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം തുരങ്കത്തിന്റെ വശത്തേക്ക് അടർന്നു. നിയന്ത്രണം വിട്ട ലോറി കൈവരിയിൽ ഇടിക്കുന്ന ദൃശ്യങ്ങളും സുജിന്റേതായി തിരിച്ചറിഞ്ഞ കൈ കൈവരിയിൽ പെടുന്ന നിമിഷവും പുറത്തുവന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് സുജിനെ ഒരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വേർപ്പെട്ട കൈ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. യുവാവിന്റെ കൈ ശസ്ത്രക്രിയയിലൂടെ പൊരുത്തപ്പെടുത്താൻ മെഡിക്കൽ സംഘം പരിശ്രമിക്കുന്നു.

പോലീസ് സംഘവും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിയന്ത്രണം നഷ്ടപ്പെടൽ തന്നെയാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.

Continue Reading

Trending