എറണാകുളം: കേരള തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ നിന്നും രൂപം കൊണ്ട ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.

ലക്ഷദ്വീപില്‍ കല്പേനി, മിനികോയ് ദ്വീപുകളിലും കടല്‍ക്ഷോഭം ശക്തമായതായാണ് വിവരം. കടല്‍തീരത്ത് താമസിക്കുന്ന 160 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.