kerala

ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം അവധി

By webdesk14

March 12, 2023

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക പൂര്‍ണമായും ശമിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്.

വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, മരട്, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് അവധി. എസ്എസ്എല്‍സി, പ്ലസ്ടു, പരീക്ഷ ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു.