News

ഹോമിയോ മലബാറിക്കസ് 2025 മെയ് 17 ,18 ന് മലപ്പുറം റോസ് ലോഞ്ചില്‍വെച്ച് നടക്കുന്നു

By webdesk17

May 15, 2025

ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള 38-ാമത് വാര്‍ഷിക സമ്മേളനവും 106-ാമത് ശാസ്ത്ര സെമിനാറും ഹോമിയോ മലബാറിക്കസ് 2025 എന്ന പേരില്‍ ദേശീയ സെമിനാറായി മെയ് 17 ,18 ശനി, ഞായര്‍ ദിവസങ്ങളില്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ശനിയാഴ്ച്ച നടക്കുന്ന 38-മത് വാര്‍ഷിക സമ്മേളനവും വാര്‍ഷിക ഇലക്ഷനും മലപ്പുറം എം.എല്‍.എ ശ്രീ.ടി ഉബൈദുളള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഫീഖ മുഖ്യാതിഥിയായിരിക്കും.

സെമിനാറുമായി ബദ്ധപ്പെട്ട് ‘ മധുരിക്കും നെലിക്ക, മാധുര്യം ഹോമിയോപ്പതി’എന്ന പേരില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയും ലഹരിക്കെതിരെയും ബോധവല്‍ക്കരണ പ്രോഗാം മലപ്പുറം കോട്ടക്കുന്നില്‍ വൈകുന്നേരം 5:00 മുതല്‍ 7:00 വരെ നടക്കും. ഡോ.പടിയാര്‍ മെമ്മോറില്‍ ഹോമിയോപ്പക്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന റീ ബര്‍ത്ത് തെരുവ് നാടകം അരങ്ങേറും.

മെയ് 18ന് നടക്കുന്ന ദേശീയ സെമിനാര്‍ ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ.കൊച്ചുറാണി വര്‍ഗീസ് അധ്യക്ഷത വഹിക്കും .ചടങ്ങില്‍ എം.പി. ഇ ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ രോഗങ്ങളില്‍ ഹോമിയോപ്പതിയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ.ആര്‍ രാധകൃഷ്ണന്‍ നായര്‍ സെഷനുകല്‍ നയിക്കും. ചര്‍ച്ചയില്‍ വിദഗ്ദരായ ഹോമിയോപ്പതി ഡോക്ടര്‍മാരായ ഡോ.സമരന്‍, ഡോ.ടി അജയന്‍, ഡോ.എം.പി ബാബു, ഡോ.ടി സുജാത, ഡോ.കേദാര്‍നാഥ്, ഡോ.റെജു കരീം തുടങ്ങിയവര്‍ പങ്കെടുക്കും. ട്രഷര്‍ ഡോ.രാജേഷ് ആര്‍.എസ് നന്ദി അറിയിക്കും.