ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജമദ്യദുരന്തം. പത്ത് മരണം. മൊറേന ജില്ലയിലെ മന്‍പൂര്‍ പൃഥ്വി, പഹവാലി എന്നീ ഗ്രാമങ്ങളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും സമീപജില്ലയായ ഗ്വാളിയോറിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

23നും 55നും ഇടയില്‍ പ്രായമായവരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ സഹോദന്‍മാരാണ്.