ഡൊറാഡൂണ്‍: നിര്‍ത്താതെ കരഞ്ഞതിന് ആസ്പത്രി ജീവനക്കാരന്‍ പിഞ്ചുകുഞ്ഞിന്റെ കാലൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സ്വകാര്യ ആസ്പത്രിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനോടാണ് ഈ കൊടുംക്രൂരത. എന്നാല്‍ ജീവനക്കാരന്റെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ജനുവരി 28നാണ് കുട്ടിയെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഈ മുറിയില്‍ വിശ്രമിക്കുകയായിരുന്ന ജീവനക്കാരന്‍ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയുടെ കാല്‍ പിടിച്ച് ഒടിക്കുകയായിരുന്നു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞിട്ടും അത് ചെവിക്കൊള്ളാതെ ഇയാള്‍ ഡയപ്പര്‍ മാറ്റി സ്ഥലംവിട്ടു. കുഞ്ഞിന്റെ കരച്ചിലില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മറ്റൊരു ആസ്പത്രിയില്‍ പരിശോധിച്ചപ്പോഴാണ് കാലിന് ഒടിവുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രുരത വെളിച്ചതായത്. ആസ്പത്രി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

watch video: