ഭാര്യയെ ഭര്‍ത്താവ് കുത്തികൊന്നു.തിരുവനന്തപുരം പലോട് പെരിങ്ങമലയിലാണ് സംഭവം.സംഭവത്തില്‍ പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗമാണ് മരിച്ചത്. 42 വയസായിരുന്നു.

ഇന്ന് രാവിലെയോടെ യുവതിയെ മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അമിത മദ്യപാനത്തില്‍ ചികത്സയിലായിരുന്നു.നിലവില്‍ ഭര്‍ത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്.പോലീസ് അന്വേഷണം ആരംഭിച്ചു.