വളാഞ്ചേരി: അധ്യാപികക്കു പിന്നാലെ ഭര്‍ത്താവ് ന്യൂമോണിയ ബാധിച്ച് മരിച്ചു. പൂക്കാട്ടിരിയിലെ പരേതനായ മുഹമ്മദ് പരവക്കലിന്റെ മകന്‍ സുലൈമാന്‍ പരവക്കല്‍(66) ആണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ലാബ് ടെക്‌നീഷ്യന്‍ സൂപ്രണ്ടായി വിരമിച്ചയാളാണ്. ന്യൂമോണിയ ബാധിച്ച് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികില്‍സയിലായിരുന്നു.

ഭാര്യ മൂര്‍ക്കത്ത് സൈനബ ടീച്ചര്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. കൊവിഡ് രോഗമുക്തി നേടിയ സൈനബ ടീച്ചര്‍ ദിവസങ്ങള്‍ക്കു ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. മക്കള്‍: മുഹമ്മദ് യാസിര്‍(യുഎഇ), അബ്ദുല്‍ മുഈസ്(യുഎഇ), റഹ്മത്ത് ബാരി(ബെല്‍ജിയം). മരുമക്കള്‍: നബീല്‍ അജ്മല്‍(ബെല്‍ജിയം ഗവണ്‍മെന്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍), നസീറ, മറിയം ആസിയ. സഹോദരങ്ങള്‍: കുഞ്ഞേനുദ്ദീന്‍, ഖാലിദ്(താനൂര്‍), ജാബിര്‍, സുബൈര്‍, മുജീബ്, യൂസുഫ്, ഫാത്തിമ കുട്ടി, അസ്മാബി(ഹമലേ), സൈനബ്(ഹമലേ), റംല (ചാവക്കാട്), ഉമ്മുകുല്‍സു(രണ്ടത്താണി).