ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമര്‍ശം.
മലപ്പുറം: സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പൊലീസിനെതിരെ കസ്റ്റംസ്. പൊലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തിയിരുന്നതായി കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമര്‍ശം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കോ മജിസ്ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാന് അധികാരമുള്ളൂ. ഇത് മറികടകടന്നാണ് കരിപ്പൂര്‍ പൊലീസിന്റെ നടപടിയെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. കസ്റ്റംസഡിന്റെ അധികാര പരിധിയിലെ സ്ഥലത്ത് നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടിയെന്നും റിപ്പോര്‍ട്ട്.
ഒരാള്‍ സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്നതായി സംശയം തോന്നിയാല്‍ അയാളെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നാണ് കസ്റ്റംസ് നിയമം 103 നിര്‍ദേശിക്കുന്നത്. മജിസ്ട്രേറ്റാണ് എക്സറേ എടുക്കാന്‍ അനുമതി നല്‍കുന്നതും എക്സറേ റിപ്പോര്‍ട്ട് പരിശോധിച്ച് ശരീര പരിശോധനക്ക് അനുമതി നല്‍കുന്നതും. അത്യാവശ്യ ഘട്ടത്തില്‍ കസ്റ്റംസ് ഡെപ്യൂട്ട് കമ്മീഷണര്‍മാര്‍ക്കും ശരീര പരിശോധനക്ക് അനുമതി നല്‍കാം. പരിശോധനക്ക് ശേഷം കഴിയുന്നതും വേഗം പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കകയും വേണം. മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ ശരീര പരിശോധന നടത്താന്‍ ഒരു ഘട്ടത്തിലും പൊലീസ് അധികാരമില്ല.
അതേസമയം കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നിന്ന് സ്വര്‍ണ്ണക്കടത്ത് പിടിക്കല്‍ പതിവാക്കിയ കരിപ്പൂര്‍ പൊലീസ് നിയമപരമായി അധികാരമില്ലാതെ നിരവധി പ്രതികളുടെ മലദ്വാര പരിശോധനയും നടത്തിയിരുന്നുതായാണ് കസ്റ്റംസ് ആരോപിക്കുന്നത്.
കരിപ്പൂര്‍ അന്താരാഷ്ട്ര ടെര്‍മിനലലിലെ അറൈവല്‍ ഏരിയയില്‍ പരിശോധന നടത്താന്‍ കസ്റ്റംസിനാണ് അധികാരം. പൊലീസിന്റെ നടപടി നിയമ നടപടികളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കസ്റ്റംസ് പറയുന്നു.
സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്. സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.
2020, 2021, 2022 വര്‍ഷങ്ങളില്‍ ഇടപാടുകള്‍ നടത്തിയതിനും ഭൂമിയിടപാടുകള്‍ നടത്തിയതിനും തെളിവ് കണ്ടെത്തി. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍ വാങ്ങിച്ചതായും തെളിവുകളുണ്ട്. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
വീട് കേന്ദ്രീകരിച്ച് തുടര്‍ന്നും അന്വേഷണം നടത്തിയേക്കും. ആറന്മുളയിലെ വീട്ടിലാണ് എസ്ഐടി സംഘം പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.
വീടിനോടുള്ള ചേര്‍ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പരിശോധന.
അതേസമയം ശബരിമലയിലെ യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ വര്‍ധിച്ചു. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 1360 രൂപ ഉയര്‍ന്ന് 92,280 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വര്‍ധിച്ചു. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. സ്പോട്ട് ഗോള്‍ഡിന്റെ വില 4,086.57 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നത് ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
രാവിലെ കൂടിയ സ്വര്‍ണവില കഴിഞ്ഞ ദിവസം (21/11/2025) ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില.രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപ വര്‍ധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയര്‍ന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി