kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

By webdesk18

October 29, 2025

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി .മസ്‌കറ്റില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കസ്റ്റംസ് ഇന്റലിജന്‍സാണ് രാഹുല്‍ രാജ് എന്നയാളുടെ ബാഗില്‍ നിന്ന് ലഹരി പിടികൂടിയത്. ലഗേജ് ബാഗില്‍ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്റലിജന്റ്‌സ് കണ്ടെത്തിയത്.

ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് യാത്രക്കാരന്‍ എത്തിയത്. വിമാനത്താവളം വഴി വ്യാപകമായി ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.