ഓണനാളില്‍ ബീഫും പോറോട്ടയും കഴിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാറിന് മറുപടിയുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി. ഓണത്തിനായാലും ഓണപരിപാടിക്കായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്നും അതില്‍ ചാനലിന് ഒരു പങ്കുമില്ലെന്നും വ്യക്തമാക്കിയാണ് സുരഭി രംഗത്തെത്തിയിരിക്കുന്നത്.

ഓണനാളില്‍ സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് സുരഭി പൊറോട്ടയും ബീഫും കഴിക്കുന്നത്. എന്നാല്‍ ഓണ നാളില്‍ ചാനലില്‍ പ്രക്ഷേപണം ചെയ്ത പരിപാടി മൂന്നാഴ്ച മുമ്പ് ഷൂട്ട് ചെയ്തതാണെന്നും സുരഭി പറഞ്ഞു.

ഓണ പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നാണ് ചിലരുടെ വാദം. ബീഫ് കഴിക്കുന്നതിലൂടെ അവര്‍ അവര്‍ ഹിന്ദുക്കളെ അപമാനിച്ചെന്നായിരുന്നു ചിലരുടെ വാദം. ഇതിനെതിരെയാണ് നടിയുടെ മറുപടി.