കോഴിക്കോട്:മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി വിവാഹം വേര്‍പെടുത്തി. കോഴിക്കോട്ടെ കുടുംബ കോടതിയില്‍ നിന്ന് ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചനം നേടിയത്. സുരഭി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാല്‍ ഞാനതിവിടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് സുരഭി.

വിപിന്‍ സുധാകറും വേര്‍പിരിഞ്ഞശേഷം ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങള്‍ ഒന്നിച്ചുള്ള അവസാനത്തെ സെല്‍ഫി എന്നാണ് ഈ ഫോട്ടോയ്ക്ക് വിപിന്‍ കുറിപ്പിട്ടത്.

സുരഭിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ,
എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാന്‍ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.
ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ ുീേെ ഇടുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനും ഭര്‍ത്താവ് വിപിന്‍ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങള്‍ വിവാഹമോചിതരായി.
പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങള്‍ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാല്‍ ഞാനതിവിടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങള്‍ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ പോസ്റ്റ്. നിങ്ങളുടെയെല്ലാം സ്‌നേഹം തുടര്‍ന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.