Connect with us

kerala

യുവതിയുടെ വേഷത്തില്‍ പ്രൊഫൈല്‍: ഫെയ്‌സ്ബുക്ക് വഴി യുവാവ് 12 ലക്ഷം തട്ടി

സ്ത്രീകളെ വെച്ചുള്ളകെണിക്ക് പുറമെയാണ് പുരുഷന്മാരുടെ തന്നെ ഇത്തരം തട്ടിപ്പുകള്‍. പലരും മാനം ഭയന്ന് നഷ്ടപ്പെട്ട തുകയെക്കുറിച്ച് പരാതി പറയാറില്ല.

Published

on

യുവതിയുടെ വേഷത്തില്‍ വ്യാജ പ്രൊഫൈലുണ്ടാക്കു 12 ലക്ഷം തട്ടിയതായി പരാതി. 2018മുതല്‍ സ്ത്രീയെന്ന വ്യാജേനയാണ് പ്രതി ലക്ഷങ്ങള്‍ തട്ടിയത്. പരാതിക്കാരനോട് 15 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ പൊലീസിലെത്തുകയായിരുന്നു. പ്രതിയെ പൊലീസ് വലയിലാക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി വിഷ്ണുവിനെ (25)യാണ് പിടികൂടിയത്. 20 ലക്ഷം രൂപ കൂടി തരാമെന്ന് പറഞ്ഞ് പൊലീസിന്റെ സഹായത്തോടെ ബസ് സ്റ്റാന്‍ഡിലെത്തിച്ചാണ് പ്രതിയെ വലയിലാക്കിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞാണ് പണം തട്ടിയത്.
ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പൊലീസാണ് പ്രതിയെ വലയിലാക്കിയത്. ഇത്തരംതട്ടിപ്പുകള്‍ നിരന്തരം നടക്കുന്നതായി പൊലീസ് പറഞ്ഞു.ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും അക്കൗണ്ടുകള്‍ ശരിയായി പരിശോധിച്ച ശേഷമേ പരിചയപ്പെടുകയും പണം കൈമാറുകയും ചെയ്യാവൂ എന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളെ വെച്ചുള്ളകെണിക്ക് പുറമെയാണ് പുരുഷന്മാരുടെ തന്നെ ഇത്തരം തട്ടിപ്പുകള്‍. പലരും മാനം ഭയന്ന് നഷ്ടപ്പെട്ട തുകയെക്കുറിച്ച് പരാതി പറയാറില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു

രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

Published

on

നിലമ്പൂർ: നിലമ്പൂർ- ഷൊരണൂർ മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. മെമു സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച എം.പി യാത്രക്കാരുടെ സൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്ന് അറിയിച്ചു. രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം 9 മണിയാക്കിയാൽ വന്ദേഭാരത് കണക്ടിവിറ്റി ലഭ്യമാകും. അലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരംമംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും. നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7:10 ആക്കി പുതുക്കണം. കൊയമ്പത്തൂർ-നിലമ്പൂർ നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7:05 ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് അതേ 7:10ന് പുറപ്പെടാൻ അനുവദിക്കാവുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 03:30 ആയി മാറ്റണം.

ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് നിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകും. ഇതിന് അനുസൃതമായി മറ്റു ട്രെയിനുകളും സമയം ക്രമീകരിക്കണം. ഷൊർണൂരിലെ പ്രധാന കണക്ഷനുകൾ ആശ്രയിക്കുന്ന യാത്രക്കാർക്ക്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിലമ്പൂരിലേക്ക് നീട്ടുന്ന മെമു സർവ്വീസ് ഉപകാരപ്പെടണമെങ്കിൽ സമയം ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.

Continue Reading

kerala

‘ഓണാഘോഷത്തിന് മുണ്ടുടുക്കുന്നത് വിലക്കി; കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം

ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.

Published

on

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.

പതിനഞ്ചോളം കുട്ടികളാണ് മകനെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ മറ്റ് വിദ്യാര്‍ഥികള്‍ ഇതിനുമുമ്പും പരാതിപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു. റാഗ് ചെയ്തപ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സീനിയേഴ്‌സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് പരിക്കേല്‍പ്പിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കൈയിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ചതിന്റെ പേരില്‍ പ്ലസ്ടുക്കാര്‍ മര്‍ദിക്കാറുണ്ടെന്നും ഇത് പതിവാണെന്നും മറ്റു വിദ്യാര്‍ഥികളും വെളിപ്പെടുത്തുന്നു. വിദ്യാര്‍ഥിയുടെ പിതാവ് കസബ പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.

Continue Reading

kerala

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ അര്‍ദ്ധരാത്രിയില്‍ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിലാണ് എബിവിപി വിഭജന ഭീതി ദിനം ആചരിച്ചത്.

Published

on

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുലര്‍ച്ചെ 12.30 മണിയോടെ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിലാണ് എബിവിപി വിഭജന ഭീതി ദിനം ആചരിച്ചത്.

വിഭജന ഭീതി ദിനാചരണം ക്യാംപസുകളില്‍ നടത്തുന്നത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയിരുന്നു. എല്ലാ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇ മെയിലിലൂടെയാണ് നിര്‍ദേശം നില്‍കിയത്.

എബിവിപിക്ക് സ്വാധീനമുള്ള കാസര്‍കോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് എന്നിവിടങ്ങളിലും ദിനാചരണം നടത്താനുള്ള ഒരുക്കത്തിലാണ് എബിവിപി നേതൃത്വം.

Continue Reading

Trending