Connect with us

kerala

വടകര വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസ് : കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ഹാജരാക്കാനാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Published

on

വടകര ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട് കേസിൽ ഇത് വരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വടകര പോലീസ് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ഹാജരാക്കാനാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വ്യാജസ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശരിയായ രീതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ്‌ കാസിം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കേസ് ഡയറി ഹാജരാക്കാനുള്ള നിർദേശം നൽകിയത്.

താൻ നൽകിയ പരാതിയിൽ കേസെടുക്കാതെ തന്നെ പ്രതിയാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തതെന്നും, തൻ്റെ പരാതിയിൽ കേസെടുക്കാതിരുന്നത് സുപ്രീം കോടതിയുടെ അശ്വനി കുമാർ കേസിലെ വിധിയുടെ ലംഘനമാണെന്നും കാസിമിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ചുള്ള റിപ്പോർട്ട്‌ ഫയൽ ചെയ്യാൻ മെയ്‌ 31ന് ഹൈക്കോടതി വടകര പോലീസിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിക്കുന്ന ഒരു റിപ്പോർട്ട്‌ ജൂൺ 10ന് ഹൈക്കോടതിയിൽ ഫയലാക്കുകയും കേസിൽ എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ്‌ കാസിമിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളൊന്നുമില്ലെന്ന് പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിന് ശേഷവും യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ വടകര പോലീസ് അലംഭാവം കാണിക്കുകയാണെന്ന് പി.കെ മുഹമ്മദ്‌ കാസിമിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ്‌ ഷാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. വ്യാജ പോസ്റ്റ് ആദ്യമായി പ്രചരിപ്പിച്ച “അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്മാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഫേസ്ബുക്ക് അധികൃതർ കൈമാറി നൽകിയിട്ടും അവരെ കേസിൽ പ്രതി ചേർക്കാതെയും കേസിൽ 153-A ഐ.പി.സി അടക്കമുള്ള വകുപ്പുകൾ ചേർക്കാതെയും അന്വേഷണം തെറ്റായ ഗതിയിൽ നീങ്ങുകയാണെന്ന് പി.കെ മുഹമ്മദ്‌ കാസിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ആരാണെന്ന് വ്യക്തമായി വെളിവാകുന്ന നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടായിട്ടും ഇത് വരെ അവരിലാരെയും പ്രതിചേർത്തിട്ടില്ല എന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് അന്വേഷണ നാൾവഴികളും മുഴുവൻ രേഖകളും ഉൾക്കൊള്ളുന്ന കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. കേസ് വീണ്ടും ഓഗസ്റ് 12ന് ഹൈക്കോടതി പരിഗണിക്കും.

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending