Connect with us

kerala

കൊയിലാണ്ടി- വടകര റൂട്ടില്‍ യാത്രാ ദുരിതപൂര്‍ണം

മഴ കൂടിയായതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Published

on

കോഴിക്കോട് കൊയിലാണ്ടി വടകര റൂട്ടില്‍ യാത്രാ ദുരിതപൂര്‍ണമായി തുടരുന്നു. ദേശീയപാതാ നിര്‍മാണം നടക്കുന്ന പ്രദേശത്ത് സര്‍വീസ് റോഡ് തകര്‍ന്ന നിലയിലാണ്. മഴ കൂടിയായതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

പൊട്ടിപൊളിഞ്ഞ റോഡിലൂടെ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ പോലും മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി മേഖലയിലെ ഓട്ടോ ഡ്രൈവര്‍മാരടക്കം ആരോപിക്കുന്നു.

kerala

‘ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നു’; മഹാറാലി പ്രഖ്യാപിച്ച് സമരസമിതി

രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി.

Published

on

ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരിയില്‍ ഫ്രഷ് കട്ട് വിരുദ്ധ മഹാറാലി പ്രഖ്യാപിച്ച് സമരസമിതി. രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി. പ്ലാന്റ് തുറന്നാല്‍ സുരക്ഷ കൊടുക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. നവംബര്‍ 12 ബുധനാഴ്ച്ചയാണ് സമിതി ഫ്രഷ് കട്ട് വിരുദ്ധ റാലി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Continue Reading

kerala

വിവാദമായതോടെ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ

വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു

Published

on

എറണാകുളം -ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ വിവാദമായ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു.

വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.

ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.

Continue Reading

kerala

അട്ടപ്പാടിയില്‍ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം.

2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്.

Published

on

അട്ടപ്പാടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരുവാര ഉന്നതിയില്‍ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വീടിന്റെ സണ്‍ഷെയ്ഡില്‍ കളിക്കുന്നതിനിടെയാണ് ചുമരിടിഞ്ഞ് വീണ് സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. 8 വര്‍ഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം.

കുട്ടികള്‍ സാധാരണയായി ഈ വീട്ടില്‍ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് – ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച ആദിയും അജ്‌നേഷും. മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. 2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന്റെ വാര്‍പ്പ് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര.

മുക്കാലിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. സ്‌കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തില്‍ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍. മൊബൈല്‍ സിഗ്‌നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകട വിവരം പുറത്തറിയാന്‍ വൈകി.

Continue Reading

Trending