പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞു പുറത്തു വരികയായിരുന്നു ഇമാമിനു നേരെ ജദ്‌റംഗ്ദള്‍ പ്രവര്‍ത്തരുടെ അക്രമം. ഇമാമിനെ തള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മുഹമ്മദ് യാസീന്‍ എന്ന പള്ളി ഇമാമാണ് അക്രമിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ ഹിസാര്‍ ജില്ലിയിലെ ബജ്‌റംഗിദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് പള്ളിയിലെ മുഖ്യപുരോഹിതനായ ഇമാമിന് നേരെ അക്രമമുണ്ടായത്.

വന്ദേമാതരം പറയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യാസീനു നേരെ അക്രമം നടന്നതെന്ന് പറയപ്പെടുന്നു. ഹരിയാനയിലെ ഗ്രാമത്തിലെ ഇതേ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.