kerala

സംസ്ഥാനത്ത് ഐ.എം.എ യുടെ മെഡിക്കല്‍ സമരംആരംഭിച്ചു. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും.

By webdesk15

March 17, 2023

ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വനം ചെയ്ത മെഡിക്കൽ സമരം സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം . അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും.