കസ്റ്റംസിന് അപേക്ഷ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പിടിച്ചെടുത്ത ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.
അതിനിടെ, കഴിഞ്ഞദിവസം നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളടക്കം 17 ഇടങ്ങളില്‍ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇഡി പരിശോധന നടത്തിയത്.