Connect with us

kerala

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചു; പിഴ ഈടാക്കിയത് രണ്ടുകോടിയില്‍ അധികം

ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചത്.

Published

on

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 2,78,83,024 രൂപ. സ്വമേധയാ സറണ്ടര്‍ ചെയ്യാത്ത കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷന്‍ യെല്ലോ’ വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനുമായി നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനര്‍ഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരങ്ങള്‍ വിളിച്ചറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.

പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അനര്‍ഹമായി കാര്‍ഡു കൈവശം വച്ചവരില്‍ നിന്ന് വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും പൊതുവിഭാഗത്തിലേക്കു മാറ്റുന്നതിനുമുള്ള നടപടി സ്വീകരിച്ചാണ് ഓപ്പറേഷന്‍ യെല്ലോ മുന്നോട്ട് പോകുന്നത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ ഉപയോഗിച്ചു കൊണ്ടിരുന്നവരോട് പിഴയോ ശിക്ഷയോ കൂടാതെ കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം1,72,312 റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു.

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് 4579055 അപേക്ഷകള്‍ ലഭിച്ചു, ഇതില്‍ 4551635 എണ്ണം തീര്‍പ്പാക്കിയതായി മന്ത്രി അറിയിച്ചു. 71,773 പിങ്ക് കാര്‍ഡുകളും, 222768 വെള്ള കാര്‍ഡുകളും 6635 ബ്രൗണ്‍ കാര്‍ഡുകളും ഉള്‍പ്പെടെ ആകെ3,01,176 കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ 1,93,903 പിങ്ക് കാര്‍ഡുകള്‍, 20659 മഞ്ഞ കാര്‍ഡുകള്‍ എന്നിവ അര്‍ഹതപ്പെട്ടവര്‍ക്ക് തരം മാറ്റി നല്‍കി. ആകെ 93,17,380റേഷന്‍കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ ശനിയാഴ്ച ലഭിച്ച 17പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

kerala

സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചില്ല; ഭര്‍ത്താവ് ജീവനൊടുക്കി

നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Published

on

പത്തനംതിട്ടയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ മനം നൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ പറഞ്ഞു.

ഇന്ന് വൈകുന്നേരം മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിവകുപ്പില്‍ ഫീല്‍ഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജന്‍.

Continue Reading

kerala

പൊലീസ് കാവലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്ത്

തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പ്രതികളുടെ പരസ്യ മദ്യപാനം.

Published

on

പൊലീസിനെ കാവല്‍ നിര്‍ത്തി ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പ്രതികളുടെ പരസ്യ മദ്യപാനം.

സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.
കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് തടവുപുള്ളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. സംഘത്തില്‍ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.

Continue Reading

kerala

കൊച്ചിയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറി; യുവാവും യുവതിയും അറസ്റ്റില്‍

അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

കൊച്ചിയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ യുവാവും യുവതിയും അറസ്റ്റില്‍. കളമശ്ശേരിയിലാണ് സംഭവം. അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു. യുവതിയെ മഹിളാ മന്ദിരത്തിലേക്കും മാറ്റി.

വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി കുഞ്ഞിന്റെ അമ്മയായ 37കാരിയാണ്. സുഹൃത്തും കുഞ്ഞിന്റെ പിതാവുമായി 41കാരന്‍ രണ്ടാംപ്രതിയുമാണ്. കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ബിഎന്‍എസ് പ്രകാരവും കേസെടുത്തു.

Continue Reading

Trending