kerala
റേഷന് കാര്ഡിലെ തെറ്റുകള് തിരുത്താം; തെളിമ പദ്ധതി 15 മുതല്
റേഷന് കടകള്ക്ക് മുന്നില് താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സില് പരാതികളും അപേക്ഷകളും ഇടാം.

റേഷന് കാര്ഡുകളിലെ തെറ്റു തിരുത്താന് കാര്ഡ് ഉടമകള്ക്ക് അവസരം നല്കാനും അനധികൃതമായി മുന്ഗണനാ കാര്ഡുകള് കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില് സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര് 15 വരെ പദ്ധതി നീണ്ടു നില്ക്കും.
റേഷന് കടകള്ക്ക് മുന്നില് താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സില് പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്വിലാസം, കാര്ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില് തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള് തിരുത്തി നല്കും. പാചക വാതക കണക്ഷന്, വൈദ്യുതി കണക്ഷന് വിവരങ്ങളും ചേര്ക്കാം. മതിയായ രേഖകള്ക്കൊപ്പം വെള്ളപ്പേപ്പറില് തയാറാക്കിയ അപേക്ഷകള് റേഷന് കടകളില് സ്ഥാപിച്ചിട്ടുള്ള പെട്ടികളില് നിക്ഷേപിച്ചാല് മതി.
അനര്ഹമായി കൈവശം വച്ചിരിക്കുന്ന മുന്ഗണനാ, അന്ത്യോദയ അന്നയോജന കാര്ഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം.ഡിസംബര് 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകള് തിരുത്തും. ബുക്ക് രൂപത്തിലെ കാര്ഡുകള് മാറ്റി സ്മാര്ട്ട് കാര്ഡുകളാക്കുന്നതിനു മുന്പു വിവരങ്ങള് എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.
മുന്ഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന് കാര്ഡ് അംഗങ്ങളുടെ കാര്ഡിലെ തെറ്റുകള് കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവര്ക്ക് ഈ അവസരം വിനിയോഗിക്കാം. കാര്ഡിലെ തെറ്റുകള് തിരുത്തിയാല് ഇവര്ക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം, റേഷന് കാര്ഡുകളില് രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില് മാറ്റം വരുത്താനുള്ള അപേക്ഷകള് ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകള് രേഖകള് സഹിതം അക്ഷയ കേന്ദ്രങ്ങള്, സിറ്റിസണ് ലോഗിന് മുഖേന വകുപ്പിന്റെ പോര്ട്ടലില് ഓണ്ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
kerala
രണ്ട് ഗുളിക അധികം കഴിച്ചാല് വെള്ളാപ്പള്ളിക്ക് സുഖമാകും: പി.എം.എ സലാം
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്ശങ്ങള്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാം.

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്ശങ്ങള്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാം. രണ്ടു ഗുളിക അധികം കഴിച്ചാല് വെള്ളാപ്പള്ളിയുടെ അസുഖം മാറും എന്നും, അദ്ദേഹത്തിന്റെ പരാമര്ശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും പിഎംഎ സലാം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമര്ശങ്ങള്ക്ക് അത് കേള്ക്കുന്നവര് തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസ്സില് പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാല് സുഖമാകും എന്നും അദ്ദേഹം പറഞ്ഞു.
kerala
നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില് ജുഡീഷ്യല് ഓഫീസര്മാര്ക്കും ജീവനക്കാര്ക്കും മാര്ഗനിര്ദേശവുമായി ഹൈക്കോടതി
വ്യവഹാരങ്ങളില് തീരുമാനമെടുക്കാനും വിധിന്യായങ്ങള് തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്ദേശിച്ചു.

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില് ജുഡീഷ്യല് ഓഫീസര്മാര്ക്കും ജീവനക്കാര്ക്കും ഹൈക്കോടതിയുടെ മാര്ഗനിര്ദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള് മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളില് തീരുമാനമെടുക്കാനും വിധിന്യായങ്ങള് തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്ദേശിച്ചു.
അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നല്കരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകള് വഴി ലഭിക്കുന്ന വിവരങ്ങള് ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്ദേശിച്ചു.
GULF
ഷാര്ജയില് യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

ഷാര്ജയില് യുവതി തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ് രേഖകളും, മൊഴിയും ഉടന് ശേഖരിക്കും.
അതേസമയം അതുല്യയെ ക്രൂരമായി മര്ദ്ദിക്കുന്ന ദൃശ്യങ്ങള് ഉള്പ്പെടെ പുറത്തുവന്നിട്ടും ഭര്ത്താവ് സതീഷ് ശങ്കര് വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള് അത് ഓര്മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.
ഭര്ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്ലാറ്റില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഷാര്ജ പോലീസിലും ഇന്ത്യന് കോണ്സുലേറ്റിലും പരാതി നല്കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്ജയിലെ മോര്ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്മോര്ട്ടം.
-
india3 days ago
ബിഹാറില് ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില് വലിഞ്ഞു കയറിയതിന് അധ്യാപകര്ക്ക് എന്ത് ചെയ്യാന് കഴിയും; വിവാദ പരാമര്ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
kerala2 days ago
വിദ്യാര്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
-
india2 days ago
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന് കൗണ്സില് ആവശ്യപ്പെടും
-
india2 days ago
ഡല്ഹിയിലെ 20-ലധികം സ്കൂളുകള്ക്ക് ഇമെയില് വഴി ബോംബ് ഭീഷണി: തിരച്ചില് നടത്തി പോലീസ്
-
kerala2 days ago
കോഴിക്കോട് മെഡിക്കല് കോളജില് ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്കുട്ടി മരിച്ചു
-
News2 days ago
ട്രംപിന്റെ രോഗവിവരം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
-
india2 days ago
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്ക്കാരിനോട് ഉന്നയിക്കാന് സുപ്രിംകോടതി അനുമതി