Connect with us

kerala

വീട്ടുമുറ്റത്ത് ചപ്പുചവറുകൾക്ക് തീയിടവേ വയോധികൻ പൊള്ളലേറ്റ് മരിച്ചു

ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

Published

on

പുരയിടത്തിലെ ചപ്പുചവറുകള്‍ക്ക് തീയിടവേ വയോധികന്‍ പൊളളലേറ്റ് മരിച്ചു. പാറശ്ശാലക്ക് സമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍ നായര്‍ (80)ആണ് മരിച്ചത്.

ഇന്ന്‌ രാവിലെ പത്തുമണിയോയെ മുരളീധരന്‍ നായര്‍ വെട്ടുകത്തിയും തീപ്പെട്ടിയുമായി വീട്ടില്‍നിന്ന് സമീപത്തെ പുരയിടത്തിലേക്ക് പോവുകയായിരുന്നു. ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മുരളീധരന്‍ നായരെ രക്ഷിക്കുവാന്‍ സാധിച്ചില്ല. പൂവാര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശേഷം മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. Elderly man

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

kerala

ക്ഷേത്രോത്സവ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം; പരാതി നല്‍കി കോണ്‍ഗ്രസ്

ക്ഷേത്രോത്സവത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി ഗായകന്‍ അലോഷി ആദം.

Published

on

ക്ഷേത്രോത്സവത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി ഗായകന്‍ അലോഷി ആദം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.

കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10ന് തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേള നേരത്തെ വിവാദമായിരുന്നു. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ വിപ്ലവ ഗാനങ്ങള്‍ അലോഷി ആലപിക്കുകയും വേദിയിലെ എല്‍. ഇ.ഡി സ്‌ക്രീനില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ ആരാമം കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അലോഷിയെ ഒന്നാം പ്രതിയായും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടു പേരെ പ്രതികളാക്കിയും കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.

 

 

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

Published

on

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

കൊലവിളി നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ ഭീഷണി മുഴക്കിയിരുന്നു.

അതേസമയം പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് വീണ്ടും ഭീഷണിയുണ്ടായത്.

 

 

 

Continue Reading

Trending