gulf
പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്
എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.
മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.
എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.
gulf
റിപ്പോർട്ടർ’ വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.

അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.
‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
gulf
ഇസ്രാഈല്‍ ആക്രമണം; ഖത്തറില്‍ രക്തസാക്ഷികളായവരെ ഖബറടക്കി
കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്.

ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്‍ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അല്‍ഹയ്യയുടെ മകന് ഹുമാം അല്‍ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന് ഹസ്സൗന, അഹമ്മദ് അല്‍മംലൂക്ക് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.
ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജനാസ നമസ്കാരം നടന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല് ഥാനി നമസ്കാരത്തില്‍ പങ്കെടുത്തു. മിസൈമീര്‍ മഖ്ബറയിലാണ് ഖബറടക്കിയത്.
gulf
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സലാലയില്‍; ഒമാന്‍ സുല്‍ത്താനുമായി ഔദ്യോഗിക കൂടിക്കാഴ്ച
ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

സലാല: സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സലാലയിലെ അല്‍ ഹുസ്ന് കൊട്ടാരത്തിലാണ് നടന്നത്. ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കാന്‍ സംയുക്ത നീക്കങ്ങള്‍ക്കായി ഇരുവരും പ്രതിബദ്ധത ആവര്‍ത്തിച്ചു. കൂടിക്കാഴ്ച, യു.എ.ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധവും പൊതു ലക്ഷ്യങ്ങള്‍ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്പര്യവും ഊട്ടിയുറപ്പിക്കുന്നു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala16 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
സംസ്ഥാനത്ത് എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം