Connect with us

india

സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്

കേണല്‍ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്‍കി ദേശീയ വനിതാലീഗ്.

Published

on

ന്യൂഡല്‍ഹി: കേണല്‍ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്‍കി ദേശീയ വനിതാലീഗ്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയുടെ മുന്‍നിരയില്‍ നിന്ന് സേവനമനുഷ്ഠിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥയായ കേണല്‍ സോഫിയാ ഖുറേഷിയെ ഭീകരവാദിയുമായി ബന്ധപ്പെടുത്തി ”തീവ്രവാദികളുടെ സഹോദരി” എന്ന് വിവാദ പരാമര്‍ശം നടത്തിയ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രി ശ്രീ. വിജയ് ഷാക്കെതിരെ നിയമപരമായ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ വനിതാലീഗ് ദേശീയ വനിതാ കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്കിയിരിക്കുന്നു.

ഒരു വനിതാ സൈനികയുടെ സേവനത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തില്‍ പദവി ദുരുപയോഗം ചെയ്ത് നടത്തിയ മന്ത്രിയുടെ പ്രസ്താവന രാജ്യസ്നേഹത്തെയും സ്ത്രീസമത്വത്തെയും നേരിട്ട് ബാധിക്കുന്നതാണെന്ന് പരാതിയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സ്ത്രീകളുടെ വളര്‍ച്ചയും പങ്കാളിത്തവും അധിക്ഷേപിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ കര്‍ശനമായി തടയപ്പെടണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടു. വിജയ് ഷാ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വിഭജനത്തിന് ഇടയാക്കുന്നതാണെന്നും ദേശദ്രോഹപ്രസ്താവനയായി കണക്കാക്കണമെന്നും ശക്തമായ നടപടികള്‍ വേണമെന്നും പരാതിയില്‍ വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.നൂര്‍ബീന റഷീദ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

Published

on

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

എവണ്‍ 153 (ഡല്‍ഹി-വിയന്ന), എവണ്‍ 915 (ഡല്‍ഹി-ദുബായ്), എവണ്‍ 143 (ഡല്‍ഹി-പാരീസ്), എവണ്‍ 170 (ലണ്ടന്‍-അമൃത്സര്‍) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എവണ്‍ 159 നമ്പര്‍ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തില്‍പ്പെട്ട എവണ്‍ 171 എന്ന നമ്പറിന് പകരമാണ് ഇതെ സര്‍വീസിന് എവണ്‍ 159 എന്ന നമ്പര്‍ നല്‍കിയത്. ഇവയെല്ലാം തന്നെ ബോയിങ് നിര്‍മിത 7878 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.

എന്നാല്‍ അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്‌പേസിലെ തിരക്കും കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാര്‍ കാരണമല്ലെന്നുമാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

Published

on

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.

Continue Reading

Health

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836

കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

Published

on

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.

ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.

Continue Reading

Trending