ഗുജറാത്തില്‍ മന്ത്രിസഭാ പുനഃസംഘടന നാളെ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും രാജിവെച്ചു. പുതിയ മന്ത്രിസഭ നാളെ 11:30ന് സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും.
ഗുജറാത്തില്‍ ബിജെപിക്ക് അകത്തെ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന എന്നാണ് സൂചന. മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാരും രാജിവെച്ചു. അതേസമയം നിലവിലെ മന്ത്രിസഭയിലെ ഏഴോളം പേരെ നിലനിര്‍ത്തി ബാക്കി മന്ത്രി പദങ്ങളിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരാനാണ് നീക്കം.
നാളെ ഗാന്ധിനഗറില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷവും രണ്ട് മാസവും മാത്രം ബാക്കി നില്‍ക്കെ ഭരണവിരുദ്ധവികാരവും മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെയുള്ള പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.