Culture

വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

By Test User

June 24, 2019

ഇടുക്കി തോപ്രാംകുടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തോപ്രാംകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കുറിപ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.