kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 200 രൂപ കൂടി

By webdesk14

May 27, 2024

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 200 രൂപയുടെ വർധനവാണ് പവന് ഇന്നുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 53,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 6665 രൂപയിലേക്കെത്തി. സ്വർണവിലയിലുണ്ടായത് ഇന്ന് വർധനവാണെങ്കിലും 55000 തൊട്ട നിരക്കിൽ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.