കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം നാലു മണിക്കൂര്‍ വൈകിയ തുടങ്ങിയ കളിയില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിനേഷ് ചാണ്ഡിമാല്‍
ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം പുറത്തെടുത്ത ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ സുരന്‍ങ്ക ലക്മല്‍ ആദ്യപന്തില്‍ തന്നെ കെ.എല്‍ രാഹുലിന് മടക്കി ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. തുര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ നിന്ന് ഫിഫ്റ്റി പ്ലസ് റണ്‍സു നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡിനു വേണ്ടിയിറങ്ങിയ രാഹുലിനെ കീപ്പര്‍ ഡിക് വെല്ലയുടെ കൈകളില്‍ എത്തിച്ചാണ് ലക്മല്‍ മടക്കിയത്.സ്‌കോര്‍ 13 നില്‍ക്കെ ഏഴാം ഓവറിന്റെ രണ്ടാം പന്തില്‍ ഓപണര്‍ ശിഖര്‍ ധവാനേയും (എട്ടു റണ്‍സ് ) ക്ലീന്‍ ബൗള്‍ഡാക്കി ലക്മല്‍ തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി. പിന്നീട് ലക്മലിന്റെ ഇര ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. പതിനൊന്നു പന്തില്‍ റണ്ണൊന്നും നേടാവാതായാണ് കോഹ്‌ലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് പുറത്താക്കിയത്. 11.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സാണ് ഇന്ത്യയുടെ നേട്ടം. ചേതശ്വര്‍ പുജാര (എട്ടു റണ്‍സ്), അജിന്‍ക്യ രഹാനെ(പൂജ്യം)യുമാണ് ഇപ്പോള്‍ ക്രീസില്‍.

 

ആറു ഓവര്‍ എറിഞ്ഞ സുരന്‍ങ്ക ലക്മല്‍ ഒരു റണ്‍ പോലും വഴങ്ങാതെയാണ് ഇന്ത്യയുടെ വിലപ്പെട്ട മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.