X

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്; മൂന്ന് ഫോര്‍മാറ്റുകളിലും തലപ്പത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പേരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം സഹായകരമായി.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശര്‍മ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് വീണത്. 2023 സെപ്റ്റംബര്‍ മുതല്‍ 2024 ജനുവരി വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും പിന്നീടുള്ള 4 മാച്ചിലും ആധികാരിക ജയമാണ് നേടിയത്. ഇത് വീണ്ടും റാങ്കിങില്‍ നേട്ടത്തിന് കാരണമായി.

ടെസ്റ്റ് റാങ്കിങില്‍ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്‍ഡ് നാലാമതും തുടരുന്നു. ഏകദിന റാങ്കിങിലും ഓസ്േ്രടലിയതന്നെയാണ് ഇന്ത്യയ്ക്ക് താഴെയായി ഉള്ളത്. ദക്ഷിണാഫ്രിക്ക മൂന്നാമതും പാകിസ്താന്‍ നാലാമതുമാണ്. ട്വന്റി 20യില്‍ ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്ത് തുടരുന്നു. ഓസ്േ്രടലിയയും ന്യൂസിലാന്‍ഡുമാണ് മൂന്നും നാലും സ്ഥാനത്ത്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ റാങ്കിലിലെ ഈ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

 

webdesk13: