ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കില്‍ നിന്ന് മോചിതരായ അജിങ്ക്യ രഹാനെയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തി. കോഹ്ലി വ്യക്തമാക്കിയത് പോലെ കരുണ്‍ നായര്‍ ടീമില്‍ ഇടം നേടിയില്ല. അതേസമയം ജയന്ത് യാദവിനും സ്ഥാനം ലഭിച്ചില്ല.

ഓപ്പണിങ്ങില്‍ മുരളി വിജയ്‌യും ലോകേഷ് രാഹുലും സ്ഥാനം പിടിച്ചപ്പോള്‍ സ്പിന്‍ ഡിപാര്‍ട്ട്‌മെന്റില്‍ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയുമാണ്‌. ഇഷാന്തിനെക്കൂടാതെ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് പേസ് നിര കൈകാര്യം ചെയ്യുന്നത്. വൃദ്ദിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍. മുഷ്ഫിഖുര്‍ റഹീം നയിക്കുന്ന ബംഗ്ലാദേശ് ടീമില്‍ തമീം ഇഖ്ബാല്‍, ഷാക്കിബ് അല്‍ഹസന്‍, സാബിര്‍ റഹ്മാന്‍, മഹ്മൂദുള്ള എന്നീ പരിചയ സമ്പന്നര്‍ക്ക് പുറമെ സ്പിന്നര്‍ മെഹദി ഹസനും ടീമില്‍ ഇടം നേടി. വിജയപരമ്പര തുടരാനാവും കോഹ്ലിയും സംഘവും ശ്രമിക്കുക.