Connect with us

Culture

ത്രിരാഷ്ട്ര ടി-20: കടുവകളെ മെരുക്കി ഇന്ത്യ; ആറ് വിക്കറ്റ് ജയം

Published

on

കൊളംബോ: ആദ്യ മല്‍സരത്തില്‍ ലങ്കയില്‍ നിന്നേറ്റ പരാജയത്തിന്റെ ക്ഷീണത്തില്‍ നിന്നും കര കയറിയ ഇന്ത്യ നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കടുവകള്‍ എട്ട് വിക്കറ്റിന് 139 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി വിജയമുറപ്പിച്ചു. 38 റണ്‍സ് മാത്രം നല്‍കി മൂന്ന് ബംഗ്ലാ വിക്കറ്റുകള്‍ നേടിയ ജയദേവ് ഉത്കണ്ഠും തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും അര്‍ധശതകം പിന്നിട്ട ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ വിജയശില്‍പ്പികള്‍. പക്ഷേ കളിയിലെ കേമന്‍പ്പട്ടം ലഭിച്ചത് 32 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ് നേടിയ വിജയ് ശങ്കറിനാണ്. ദയനീയമായിരുന്നു ബംഗ്ലാ ബാറ്റിംഗ്. സാമാന്യം മെച്ചപ്പെട്ട തുടക്കമാണ് തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാരും ടീമിന് നല്‍കിയത്. പക്ഷേ തുടര്‍ന്നുവന്നവരില്‍ ലിട്ടോണ്‍ ദാസ് മാത്രമാണ് (34) പൊരുതിയിത്. മധ്യനിരയും വാലറ്റവും തകര്‍ന്നപ്പോള്‍ 30 റണ്‍സ് നേടിയ സബീര്‍ റഹ്മാന്‍ ഒരറ്റത്ത് പിടിച്ചുനിന്നു. പുതിയ പന്തെടുത്ത ജയ്‌ദേവ് ഉത്കണ്ഠ് മനോഹരമായാണ് പന്തെറിഞ്ഞത്. 38 റണ്‍സിനാണ് യുവസീമര്‍ മൂന്ന് വിക്കറ്റ് നേടിയത്. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് പെട്ടെന്ന് പുറത്തായെങ്കിലും ധവാന്‍ ഉജ്ജ്വല ഫോമിലായിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലംു അദ്ദേഹം കരുത്ത് കാട്ടി 55 റണ്‍സ് നേടി. 28 റണ്‍സ് നേടിയ സുരേഷ് റൈനയും മികവ് തെളിയിച്ചു. പുറത്താവാടെ 27 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് വിജയ റണ്‍ നേടിയത്.

Film

ഓസ്കര്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി

തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

Published

on

ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി ‘ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

 

Continue Reading

Culture

അരിക്കൊമ്പനെ വീഴ്ത്താന്‍ രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു

Published

on

ഇടുക്കിയില്‍ ജനവാസമേഖലയില്‍ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ രണ്ടാമത്തെ കുങ്കിയാനയെയും എത്തിച്ചു. സൂര്യനെന്നു പേരുള്ള ആനയെ വയനാട്ടില്‍ നിന്നാണ് എത്തിച്ചത്. ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഈ ആന മാത്രം മതിയാവില്ലെന്നതിനാലാണ് വനം വകുപ്പിന്റെ ലോറി ആംബുലന്‍സില്‍ സൂര്യയുമായി സംഘം സുരേന്ദ്രന്‍ എന്നിവയെയും ചിന്നക്കനാലിലേക്ക് കൊണ്ടുപോകും. 301 കോളനിയില്‍ വച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ ഇവിടെ നിന്നും ആളുകളെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. ആനയെ പിടികൂടിയാല്‍ കോടനാട്ടുള്ള ആനസംരക്ഷണ കോന്ദ്രത്തിലേക്ക് മാറ്റും.

Continue Reading

Culture

300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് എം.എ ബേബി .

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.

Published

on

കിലോക്ക് 300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് സി.പി.എം നേതാവ് എം.എ ബേബി .ഫെയ്‌സ് ബുക്ക് കുറിപ്പ് :

“റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,” എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.
“നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.
ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല.-
എം.എ ബേബി പറഞ്ഞു.

Continue Reading

Trending